Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൊതുവിദ്യാലയങ്ങള്‍...

പൊതുവിദ്യാലയങ്ങള്‍ ശക്​തിെപ്പടുത്താന്‍ പഠനനിലവാരം മെച്ച​െപ്പടുത്തണം ^ശില്‍പശാല

text_fields
bookmark_border
പൊതുവിദ്യാലയങ്ങള്‍ ശക്തിെപ്പടുത്താന്‍ പഠനനിലവാരം മെച്ചെപ്പടുത്തണം -ശില്‍പശാല കണ്ണൂർ: പൊതുവിദ്യാലയങ്ങളെ ശക്തിെപ്പടുത്താന്‍ പഠനനിലവാരം മെച്ചെപ്പടുത്തണമെന്ന് ജില്ല പഞ്ചായത്ത് ശില്‍പശാല. സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന 'വിദ്യാർഥിക്കും വിദ്യാലയങ്ങള്‍ക്കും 100 ശതമാനം' പദ്ധതി ശില്‍പശാലയാണ് പൊതുവിദ്യാലയങ്ങളിലെ അന്തരീക്ഷം വിലയിരുത്തിയത്. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഫുട്ബാള്‍താരം സി.കെ. വിനീത്, അസി. കലക്ടര്‍ ആസിഫ് കെ. യൂസുഫ്, ബാലതാരം ബേബി നിരഞ്ജന എന്നിവര്‍ സംയുക്തമായി ദീപം തെളിയിച്ച് ഉദ്ഘാടനംചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.പി. ദിവ്യ, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. ജയബാലന്‍ മാസ്റ്റർ, ടി.ടി. റംല, ജില്ല പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, കെ.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വിദ്യാലയം എങ്ങനെയായിരിക്കണം എന്ന വിഷയത്തില്‍ എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ ഡോ. പി.വി. പുരുഷോത്തമന്‍ സംസാരിച്ചു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തെ പരീക്ഷാഫലങ്ങളുടെ വിശകലനങ്ങള്‍ ഡയറ്റ് സീനിയര്‍ െലക്ചറര്‍ ഡോ. എം. ബാലന്‍, ജില്ല കോ-ഓഡിനേറ്റര്‍ പി.ഒ. മുരളീധരൻ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ സിജു എന്നിവര്‍ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ഈവര്‍ഷം നടപ്പാക്കുന്ന വിദ്യാഭ്യാസപദ്ധതികളെക്കുറിച്ച് ഡയറ്റ് സീനിയര്‍ െലക്ചറര്‍ പി.യു. രമേശന്‍ വിശദീകരിച്ചു. വിവിധ ഏജന്‍സികള്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ഡി.ഡി.ഇ യു. കരുണാകരൻ, കെ.ആര്‍. അശോകൻ, എം. ജയരാജൻ, ഡോ. സൂരജ് എന്നിവര്‍ വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്‍ ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലയില്‍ കഴിഞ്ഞവര്‍ഷത്തെ പൊതുപരീക്ഷകളില്‍ 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story