Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂര്‍...

പയ്യന്നൂര്‍ മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ടരക്കോടി

text_fields
bookmark_border
പയ്യന്നൂർ:- പയ്യന്നൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് രണ്ടരക്കോടി രൂപ അനുവദിച്ചതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ 275 കിലോമീറ്റർ റോഡാണുള്ളത്. 2017 -18 വർഷത്തിലെ എസ്.എൽ.ടി.എഫിൽ ഉൾപ്പെടുത്തി വകുപ്പുമന്ത്രി ജി. സുധാകരനാണ് തുക അനുവദിച്ചത്. ആവശ്യമുള്ള സ്ഥലങ്ങളിൽ കുഴിയടക്കലും മറ്റും നടത്തും. മറ്റ് ഫണ്ടുകൾ ഉപയോഗിച്ചുനടത്തുന്ന റോഡ് പ്രവൃത്തികളുമായി കൂടിക്കുഴയാതെ ഗുണമേന്മ ഉറപ്പുവരുത്തി റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി എം.എൽ.എയെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story