Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകലാകാരന്മാരുടെ മേഖലാ...

കലാകാരന്മാരുടെ മേഖലാ കൺവെൻഷൻ നാളെ

text_fields
bookmark_border
പാപ്പിനിശ്ശേരി: മലയാളകലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേഖലാ കൺവെൻഷൻ ആഗസ്റ്റ് 13ന് പാപ്പിനിശ്ശേരിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. പാപ്പിനിശ്ശേരി സാംസ്കാരികനിലയത്തിൽ ഉച്ചക്ക് 2.30-ന് നാടൻകലാ അക്കാദമി സെക്രട്ടറി എ.കെ. നമ്പ്യാർ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയാണ്. നാടൻകലാ അക്കാദമി അവാർഡുകൾ നേടിയ പണ്ണേരി കാരോത്ത് ബാലൻ പണിക്കെരയും ടി.വി. ഉണ്ണികൃഷ്ണ പെരുവണ്ണാനേയും ആദരിക്കും. രാമപ്പെരുമലയനെ സംഘടനാ ഭാരവാഹികൾ വീട്ടിലെത്തി ആദരിക്കും. നന്മയെന്ന സംഘടന 2006ൽ കെ.ടി. മുഹമ്മദ്, സി.വി. ശ്രീരാമൻ തുടങ്ങിയവർ ചേർന്നാണ് രൂപവത്കരിച്ചത്. വാര്‍ത്താസമ്മേളനത്തിൽ ടി. ഗോപകുമാർ, സി. കുമാരൻ, ജലജ മാങ്ങാട്, ബക്കളം രാജീവൻ, കാനൂൽ എം. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story