Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാവോവാദി വേട്ടയുടെ...

മാവോവാദി വേട്ടയുടെ മറവിൽ സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന്

text_fields
bookmark_border
ഇരിട്ടി: നിയമവിധേയമായി പ്രവർത്തിക്കുന്ന വിപ്ലവ ജനകീയമുന്നണിയുടെയും ആദിവാസി വിമോചനമുന്നണിയുടെയും പ്രവർത്തകരെ മാവോവാദി വേട്ടയുടെ മറവിൽ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആറളം ഫാമിൽ കഴിഞ്ഞദിവസം സംഘടന നടത്തിയ പരിപാടിയിൽ പങ്കെടുത്തതി​െൻറപേരിൽ ആദിവാസി കുടിലുകളിലെത്തിയ തണ്ടർബോൾട്ട് സേനാംഗങ്ങളും പൊലീസും പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യൻ രീതിയിലുള്ള ഫാഷിസ്റ്റ് നയമാണ് സംസ്ഥാന പൊലീസി​െൻറ ഭാഗത്തുനിന്ന് ആദിവാസികൾക്ക് നേെര ഉണ്ടാകുന്നതെന്നും പൊലീസ് ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ സെക്രേട്ടറിയറ്റ്പടിക്കൽ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലുഖ്മാൻ പള്ളിക്കണ്ടി, അരുവിക്കൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story