Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:56 AM GMT Updated On
date_range 2017-08-11T15:26:59+05:30സത്യപ്രതിജ്ഞ െസപ്റ്റംബർ 11ന്
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭയിലേക്ക് പുതുതായി െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ െസപ്റ്റംബർ 11ന് നടക്കും. 11ന് രാവിലെ 11ന് ചടങ്ങ് ആരംഭിക്കാൻ വരണാധികാരിയായ കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർക്ക് സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ നിർദേശം നൽകി. ഫലപ്രഖ്യാപനത്തിനുശേഷം കൗൺസിലിെൻറ ആദ്യയോഗം വിളിച്ചുകൂട്ടുന്നതിന് കൗൺസിലർമാരിൽ ഏറ്റവും പ്രായംകൂടിയ ആളെ വരണാധികാരി സത്യപ്രതിജ്ഞ ചെയ്യിക്കണം. മറ്റു കൗൺസിലർമാർ ഇദ്ദേഹം മുമ്പാകെയാണ് സത്യപ്രതിജ്ഞചെയ്യേണ്ടത്. പ്രഥമയോഗം ആദ്യം പ്രതിജ്ഞചെയ്ത കൗൺസിലറുടെ അധ്യക്ഷതയിലാകും ചേരുക. ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ എന്നീ സ്ഥാനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് ആ യോഗത്തിൽതന്നെ കൗൺസിലർമാർക്ക്് അറിയിപ്പ് നൽകണമെന്നും കമീഷൻ നിർദേശിച്ചു.
Next Story