Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:56 AM GMT Updated On
date_range 2017-08-11T15:26:59+05:30മാസ്‌കോട്ട് ഗ്രൂപ് ചെയര്‍മാൻ സി. ശേഖരന്‍
text_fieldsകണ്ണൂര്‍: പ്രമുഖ കൈത്തറി കയറ്റുമതി വ്യവസായിയും മാസ്‌കോട്ട് ഗ്രൂപ് ചെയര്‍മാനുമായ ചോറപ്പന്‍ ശേഖരന്‍ (81) നിര്യാതനായി. പ്രായാധിക്യത്താല്‍ പയ്യാമ്പലത്തെ മാസ്‌കോട്ട് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. അഴീക്കോട്ടെ പരേതരായ ചോറപ്പൻ രാമന്‍--പാഞ്ചാലി ദമ്പതികളുടെ മകനാണ്. പഠനശേഷം കുടുംബം പരമ്പരാഗതമായി നടത്തിയിരുന്ന കൈത്തറി ഉൽപാദനത്തിലൂടെയാണ് വ്യവസായ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1968ല്‍ മാസ്‌കോട്ട് ഇന്‍ഡസ്ട്രിയൽസ് എന്നപേരില്‍ സ്വന്തംനിലയില്‍ കൈത്തറി ഉൽപാദന സ്ഥാപനം ആരംഭിച്ചു. തുടര്‍ന്ന് കയറ്റുമതിരംഗത്തേക്കും കടക്കുകയായിരുന്നു. കൈത്തറി ഉൽപാദനം, കയറ്റുമതി എന്നിവയുമായി ബന്ധെപ്പട്ടുള്ള നിരവധി അന്താരാഷ്ട്ര -ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച കൈത്തറി ഉൽപാദകനായി അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സി. ജയചന്ദ്രന്‍ (എം.ഡി, മാസ്‌കോട്ട് ഇന്‍ഡസ്ട്രിയല്‍സ്), സി. ജിതേന്ദ്ര (മാസ്‌കോട്ട് ബീച്ച് റിസോര്‍ട്ട്), ജയന്തി (യു.എസ്.എ). മരുമക്കൾ: മീന, മേഘന. സഹോദരങ്ങൾ: ശങ്കരന്‍ (അഴീക്കോട്), സരോജിനി (ചിറക്കൽ), പരേതരായ നാരായണൻ, കല്യാണി, വത്സല. സംസ്കാരം ശനിയാഴ്ച പയ്യാമ്പലത്ത്.
Next Story