Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:47 AM GMT Updated On
date_range 2017-08-11T15:17:58+05:30സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഓപ്ഷന് രജിസ്ട്രേഷന് ഡെസ്ക്
text_fieldsകണ്ണൂർ: സിജി ജില്ല ചാപ്ടറിെൻറ കേരള സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ ഓപ്ഷന് രജിസ്ട്രേഷൻ ഡെസ്ക് പ്രവർത്തനം തുടങ്ങി. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, യുനാനി, സിദ്ധ തുടങ്ങിയ മെഡിക്കല്‍ കോഴ്സുകളിൽ സർക്കാർ, മാനേജ്മെമെൻറ് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം നേടാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ ഫയർ സ്റ്റേഷന് സമീപത്തെ ദിശ കൗൺസലിങ് ആൻഡ് ഗൈഡൻസ് സെൻററിലാണ് ഓൺലൈൻ ഡെസ്ക് പ്രവർത്തിക്കുന്നത്. വിദ്യാർഥികളുടെ റാങ്കനുസരിച്ച് വിവിധ മെഡിക്കല്‍ കോഴ്സുകളിലേക്കും കോളജുകളിലേക്കുമുള്ള പ്രവേശനസാധ്യതകള്‍ മനസ്സിലാക്കി ഓപ്ഷൻ നൽകുന്നതിന് വിദഗ്ധരും പരിചയസമ്പന്നരുമായ സിജി കരിയർ കൗൺസലർമാരുടെ സേവനം ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04902-344141, 9447709121. ----
Next Story