Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:44 AM GMT Updated On
date_range 11 Aug 2017 9:44 AM GMTമട്ടന്നൂർ വാഹനാപകടം: ഉമ്മാമക്ക് പിന്നാലെ ചെറുമകനും യാത്രയായി
text_fieldsbookmark_border
മട്ടന്നൂർ: കഴിഞ്ഞ ഞായറാഴ്ച ചാലോട് മൂലക്കരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ചാവശ്ശേരി വളോരയിലെ വയലാറൻവീട്ടിൽ റഹൂഫ്-റംലത്ത് ദമ്പതികളുടെ മകൻ റംഷാദാണ് (13) മരിച്ചത്. കണ്ണൂരിലെ ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോയിൽ കണ്ണൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടദിവസംതന്നെ ഓട്ടോ ഡ്രൈവറായ കണ്ണൂർ കക്കാട് കടവത്തുപുരയിൽ കെ.പി. താജുദ്ദീനും ചൊവ്വാഴ്ച റംഷാദിെൻറ മാതൃമാതാവ് ഉമൈബയും മരിച്ചിരുന്നു. സഹോദരങ്ങളായ മുനാഫ്, റംഷീദ് എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരം വിദ്യാർഥിയാണ്. നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് വ്യാഴാഴ്ച അവധിനൽകി. മംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച രാവിലെ എേട്ടാടെ എത്തുന്ന മൃതദേഹം ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story