Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:44 AM GMT Updated On
date_range 2017-08-11T15:14:59+05:30മട്ടന്നൂരിൽ ഇടതിന് തകർപ്പൻ വിജയം
text_fieldsകണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 35 വാർഡുകളിൽ 28ഉം സ്വന്തമാക്കി ഇടതുപക്ഷ ജനാധിപത്യമുന്നണി വൻ മുന്നേറ്റം നടത്തി. കഴിഞ്ഞതവണ 14 വാർഡുകളിൽ വിജയിച്ച യു.ഡി.എഫ് ഇക്കുറി ഏഴു സീറ്റിലൊതുങ്ങി. യു.ഡി.എഫിൽനിന്ന് ഏഴു വാർഡുകൾ പിടിച്ചെടുത്ത എൽ.ഡി.എഫിേൻറത് ചരിത്രവിജയമാണ്. പുതുതായി രൂപവത്കരിച്ച കല്ലൂർ വാർഡിലും എൽ.ഡി.എഫ് മിന്നുംവിജയം സ്വന്തമാക്കി. സി.പി.എം മത്സരിച്ച 28 വാർഡുകളിൽ 23ഉം ജയിച്ചുകയറി. സി.പി.െഎ, െഎ.എൻ.എൽ, ജനതാദൾ-എസ്, സി.എം.പി എന്നിവർ മത്സരിച്ച ഒാരോ സീറ്റും വിജയിച്ചു. എൻ.സി.പി മത്സരിച്ച ഒരു സീറ്റിൽ തോറ്റു. മുസ്ലിം ലീഗിെൻറ സിറ്റിങ് സീറ്റായ ആണിക്കരിയിൽ ഇടതുപക്ഷ സ്വതന്ത്രനെ നിർത്തിയാണ് അട്ടിമറിച്ചത്. കോൺഗ്രസിൽനിന്നുള്ള നാലുപേരും മുസ്ലിം ലീഗിൽനിന്നുള്ള മൂന്നു പേരുമാണ് യു.ഡി.എഫിെൻറ മാനംകാത്തത്. മുസ്ലിം ലീഗിെൻറ രണ്ടും കോൺഗ്രസിെൻറ മൂന്നും സി.എം.പിയുടെ രണ്ടും സിറ്റിങ് സീറ്റുകൾ കടപുഴകി. മൂന്നു സീറ്റുകളിലെങ്കിലും വിജയപ്രതീക്ഷ പുലർത്തി 32 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനായില്ല. ഒമ്പതിടത്ത് രണ്ടാം സ്ഥാനത്തെത്തിയതാണ് അവരുടെ ആശ്വാസം. കഴിഞ്ഞതവണ രണ്ടിടത്തായിരുന്നു അവർക്ക് രണ്ടാം സ്ഥാനം. അതേസമയം, ബി.ജെ.പിക്ക് വോട്ടിങ് ശതമാനത്തിൽ വലിയ വർധനയുണ്ടായില്ല. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിടത്തെല്ലാം കോൺഗ്രസ് ആണ് ദുർബലമായത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് വിജയിച്ച ഏളന്നൂർ, കോളാരി, മേറ്റടി, മുസ്ലിം ലീഗ് വിജയിച്ച കളറോഡ്, നാലാങ്കേരി, സി.എം.പി വിജയിച്ച ആണിക്കരി, ഉത്തിയൂര്‍ എന്നീ ഏഴു സീറ്റുകളാണ് ഇടതുമുന്നണി പിടിച്ചെടുത്തത്. എട്ടു സീറ്റില്‍ മത്സരിച്ച എസ്.ഡി.പി.ഐക്ക് സീറ്റുകളൊന്നും നേടാനായില്ല. മട്ടന്നൂർ നഗരസഭയായശേഷം നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്. മുനിസിപ്പാലിറ്റിയിൽ ഇതുവരെയും ഇടതുമുന്നണിയാണ് ഭരിച്ചിരുന്നത്. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജെൻറ നേതൃത്വത്തിൽ, വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥികളെ ആനയിച്ച് ആഹ്ലാദപ്രകടനം നടത്തി.
Next Story