Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:29 AM GMT Updated On
date_range 2017-08-11T14:59:59+05:30യുവജന കമീഷന്‍ ചെയർപേഴ്സൺ ചിന്താജെറോമിെൻറ കാറിനു നേരെ ആക്രമണം: പ്രതി പിടിയില്‍
text_fieldsയുവജന കമീഷന്‍ ചെയർപേഴ്സൺ ചിന്താജെറോമിെൻറ കാറിനു നേരെ ആക്രമണം: പ്രതി പിടിയില്‍ കല്ലമ്പലം: സംസ്ഥാന യുവജന കമീഷന്‍ ചെയർപേഴ്സൺ ചിന്താെജറോം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. ദേശീയപാതയില്‍ കല്ലമ്പലത്ത് ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കല്ലമ്പലം വെയിലൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്കില്‍പെട്ട കാറിനു നേരെ വെട്ടുകത്തിയുമായി അക്രമി ചാടിവീഴുകയായിരുന്നു. തുടർന്ന് ഡ്രൈവറോട് പുറത്തിറങ്ങാനും വാഹനം തനിക്ക് നൽകാനും ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കാറിെൻറ മുന്‍വശത്തെ ഗ്ലാസിലും വാഹനത്തിെൻറ ബോണറ്റിലും തുരുതുരാവെട്ടുകയായിരുന്നു. നാട്ടുകാരും മറ്റു വാഹനത്തിലെ യാത്രക്കാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. ആക്രമണം നടത്തിയ ചിറയിൻകീഴ് ആനത്തലവട്ടം കൂട്ടില്‍ വീട്ടില്‍ വൈശാഖിനെ(25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ രാഷ്്ട്രീയബന്ധത്തെക്കുറിച്ചും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചുവരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ വൈശാഖിനെതിരെ ചിറയിൻകീഴ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടിമയായ ഇയാള്‍ വാഹനങ്ങളുടെ തിക്കിലും തിരക്കിലുംപെട്ട് പെട്ടെന്നുണ്ടായ പ്രകോപനം മൂലം ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്ത് കാറില്‍ വെട്ടിയതാണെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മാനസികമായി തളർന്ന ചിന്താജെറോം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായും വധശ്രമത്തിനു കേസെടുത്തതായും കല്ലമ്പലം എസ്.ഐ ബി.കെ. അരുണ്‍ പറഞ്ഞു. ചിത്രം: അക്രമിയുടെ വെട്ടില്‍ കേടുപാടുകള്‍ സംഭവിച്ച കാര്‍, സമീപം ചിന്താെജറോം, പ്രതി വൈശാഖ്
Next Story