Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 9:29 AM GMT Updated On
date_range 2017-08-11T14:59:59+05:30പ്ലാസ്റ്റിക് കവർ ഉപയോഗം: വഴിയോരകച്ചവടക്കാരന് പിഴയിട്ടതിനെതിരെ നാട്ടുകാരുെട പ്രതിഷേധം
text_fieldsചെറുപുഴ: പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത സംഭവത്തിൽ വഴിയോരകച്ചവടക്കാരന് 10,000 രൂപ പിഴയിട്ട ആരോഗ്യവകുപ്പ് അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വാക്കേറ്റത്തെ തുടർന്ന് പൊലീസിെൻറ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. വ്യാഴാഴ്ച പകല്‍ ചെറുപുഴ ടൗണിലാണ് സംഭവം. വാഹനത്തില്‍ നേന്ത്രക്കായ വില്‍ക്കാനെത്തിയ യുവാവില്‍നിന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പ്ലാസ്റ്റിക് കവറുകള്‍ പിടികൂടിയത്. പ്ലാസ്റ്റിക് കവർ പഞ്ചായത്തിൽ നിരോധിച്ചതാണെന്നും 10,000 രൂപ പിഴയടക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ യുവാവ് നാട്ടുകാരോട് പരാതിപ്പെട്ടു. പിഴയീടാക്കിയതിനെതിരെ നാട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരുമായി വാക്കേറ്റമായി. പഞ്ചായത്തില്‍ പല വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നുണ്ടെന്നും അവ പിടിച്ചെടുത്തിട്ടുമതി വഴിയോരകച്ചവടക്കാരനെതിരെ നടപടിയെന്നായി നാട്ടുകാര്‍. വാക്കേറ്റം രൂക്ഷമായതോടെ ചെറുപുഴ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. പിന്നീട് കച്ചവടക്കാരനെ താക്കീതുചെയ്ത് വിട്ടയച്ചു.
Next Story