Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 8:06 AM GMT Updated On
date_range 11 Aug 2017 8:06 AM GMTവൈദ്യുതിജീവനക്കാരുടെ ധർണ
text_fieldsbookmark_border
കണ്ണൂർ: വൈദ്യുതി ബോർഡിെൻറ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.െഎ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ വൈദ്യുതിഭവൻ പടിക്കൽ പ്രതിഷേധധർണ നടത്തി. തൊഴിലാളിസംഘടനകൾക്ക് മാനേജ്മെൻറ് നൽകിയ ഉറപ്പുകൾ പാലിക്കുക, തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക, നിയമനങ്ങളും പ്രമോഷനുകളും ഉടൻ നടത്തുക, മെഡിക്കൽ അഡ്വാൻസ് പരിരക്ഷ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കരാർവ്യവസ്ഥകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. െക.ഇ.ഡബ്ല്യൂ.എഫ് ജില്ല പ്രസിഡൻറ് എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.വി. മനോഹരൻ, കെ.സി. ജോർജ്, വി. െസബാസ്റ്റ്യൻ, എ.വി. കുഞ്ഞിക്കണ്ണൻ, ടി. ഷാനവാസ്, ജോസഫ് ടോബൻ, ഇ.കെ. രവീന്ദ്രൻ, ലക്ഷ്മണൻ പവിഴക്കുന്നിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story