Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 8:06 AM GMT Updated On
date_range 11 Aug 2017 8:06 AM GMTതെങ്ങ് കടപുഴകി; വൈദ്യുതി നിലച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: തെങ്ങ് കടപുഴകി വൈദ്യുതിലൈനിൽ വീണതിനെ തുടർന്ന് തൃക്കണ്ണാപുരം മേഖലയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. തൃക്കണ്ണാപുരത്തെ പുതിയവീട്ടിൽ സുകുമാരെൻറ വീട്ടുപറമ്പിലെ തെങ്ങാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ വൈദ്യുതിലൈനിലേക്ക് കടപുഴകിവീണത്. ലൈനിൽതട്ടി തീപ്പൊരി ചിതറിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ജീവനക്കാരെത്തി വൈദ്യുതിബന്ധം വേർപെടുത്തിയതിനാലാണ് അപകടം ഒഴിവായത്. വൈദ്യുതിവകുപ്പ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് തെങ്ങ് മുറിച്ചുമാറ്റിയതിനെ തുടർന്നാണ് മണിക്കൂറുകൾക്കുശേഷം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story