Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:47 AM GMT Updated On
date_range 2017-08-10T15:17:59+05:30ചെറുകിട തൊഴിൽ സംരംഭം: അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: തീരമൈത്രി പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) വഴി ചെറുകിട തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ള തീരദേശ ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 20നും 45നും ഇടയിൽ പ്രായമുള്ളവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം. പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡിയായി ലഭിക്കും. അപേക്ഷാഫോറം സാഫിെൻറ കണ്ണൂർ മാപ്പിളബേ ഫിഷറീസ് അസി. ഡയറക്ടർ ഓഫിസിലും ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസുകളിലും ലഭിക്കും. അപേക്ഷ 21നുമുമ്പ് മത്സ്യഭവൻ ഓഫിസുകളിൽ ലഭിക്കണം. ഫോൺ: 0497 2732487, 8547439623. -----
Next Story