Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:44 AM GMT Updated On
date_range 2017-08-10T15:14:59+05:30ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
text_fieldsമട്ടന്നൂര്‍: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വിജയികളെ ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ 10ന് മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടക്കും. പോളിങ് ഏജൻറുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍കേന്ദ്രത്തില്‍ പ്രവേശനം. ഒന്നു മുതല്‍ 18 വരെയും 19 മുതല്‍ 35 വരെയുമായി വാർഡുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വോട്ടെണ്ണൽ. ഒരു മണിക്കൂറിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താവുന്നവിധമാണ് വോെട്ടണ്ണൽ കേന്ദ്രത്തിൽ സജ്ജീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. പോളിങ് ഏജൻറുമാരും ബൂത്ത് സെക്രട്ടറിമാരും നൽകിയ കണക്കുകളിൽനിന്നുള്ള വിവരത്തിൽ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. പുതുതായി കൂട്ടിച്ചേർത്ത ഒരു വാർഡ് ഉൾെപ്പടെ 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 26 സീറ്റുകൾ ലഭിക്കുമെന്നാണ് എൽ.ഡി.എഫിന് പ്രതീക്ഷ. 19 സീറ്റോടെ ഭരണം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. ബൂത്ത്തല യോഗങ്ങളിൽ സജീവമായിരുന്നതിനാൽ സ്ഥാനാർഥികള്‍ക്ക് ബുധനാഴ്ചയും വിശ്രമമുണ്ടായിരുന്നില്ല. കടുത്ത മത്സരം നടന്ന മിക്ക വാര്‍ഡുകളിലും എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ വിജയപ്രതീക്ഷയിലാണ്. 35 വാർഡുകളിലേക്കായി 112 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. സി.പി.എം 28 സീറ്റിലും ഘടകകക്ഷികളായ സി.പി.ഐ, ജനതാദൾ, എൻ.സി.പി, സി.എം.പി, ഐ.എൻ.എല്‍ എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു. രണ്ട് സീറ്റില്‍ സി.പി.എം സ്വതന്ത്രരെയും പരീക്ഷിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിച്ചപ്പോള്‍ മുസ്ലിംലീഗ് എട്ട് സീറ്റിലും ജെ.ഡി.യു, ആർ.എസ്.പി എന്നിവര്‍ ഓരോ സീറ്റിലും മത്സരിച്ചു. ബി.ജെ.പി 32 വാര്‍ഡിലും എസ്.ഡി.പി.ഐ എട്ട് സീറ്റിലും പി.സി. ജോർജിെൻറ ജനപക്ഷം ഒരു സീറ്റിലും കക്ഷിരഹിതർ ഒരു വാർഡിലും മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞതവണ മത്സരിച്ച രണ്ട് വാര്‍ഡിലും വിജയിച്ചിരുന്ന സി.എം.പിക്ക് യു.ഡി.എഫ് ഇക്കുറി മത്സരിക്കാൻ അവസരം നൽകിയില്ല.
Next Story