Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:44 AM GMT Updated On
date_range 2017-08-10T15:14:59+05:30എ.െഎ.എസ്.എഫ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ
text_fieldsകണ്ണൂർ: എ.െഎ.എസ്.എഫ് 43ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 12 മുതൽ 15വരെ കണ്ണൂരിൽ നടക്കും. 12ന് വൈകീട്ട് മൂേന്നാടെ പൊതുസമ്മേളന വേദിയായ ടൗൺ സ്ക്വയറിൽ പതാകജാഥകൾ സമ്മേളിക്കുന്നതോടെ തുടക്കമാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് പൊതുസമ്മേളനം സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 10ന് റബ്കോ ഒാഡറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം ജെ.എൻ.യു വിദ്യാർഥിയൂനിയൻ മുൻ പ്രസിഡൻറ് കനയ്യ കുമാർ ഉദ്ഘാടനം ചെയ്യും. മൂന്നിന് 'ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും ഭാവി' സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്രമേള. 14ന് വൈകീട്ട് നാലിന് ടൗൺ സ്ക്വയറിൽ സാംസ്കാരിക സായാഹ്നം ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 8.30ന് സമ്മേളനനഗരിയിൽ ദേശീയപതാക ഉയർത്തും. ചെറുകഥാകൃത്ത് ടി. പത്മനാഭൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് പോരാളികളുടെ സംഗമം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നു മണിക്ക് സമാപനസമ്മേളനം നടക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. പി. സന്തോഷ്കുമാർ, എ.െഎ.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഭേഷ് സുധാകർ, പ്രസിഡൻറ് വി. വിനിൽ, കെ.ആർ. ചന്ദ്രകാന്ത്, ജന. കൺവീനർ സി.പി. ഷൈജൻ എന്നിവർ പെങ്കടുത്തു.
Next Story