Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിരഗുളിക വിതരണവും...

വിരഗുളിക വിതരണവും ബോധവത്​കരണവും

text_fields
bookmark_border
പെരിങ്ങത്തൂർ: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ ഇ-ഹെൽത്ത് സംവിധാനത്തെ കുറിച്ചുള്ള ക്ലാസും വിരഗുളിക വിതരണവും പ്രധാനാധ്യാപകർക്കായി ബോധവത്കരണ ക്ലാസും നടത്തി. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല വിരഗുളിക വിതരണ ഉദ്ഘാടനം നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ ഹരീന്ദ്രൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. രാകേഷ് രാജ് ഇ-ഹെൽത്ത് സംവിധാനത്തെ കുറിച്ച് ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ, പാനൂർ നഗരസഭ കൗൺസിലർമാരായ കെ. അച്യുതൻ മാസ്റ്റർ, കെ.കെ. വിജയൻ മാസ്റ്റർ, ഉമൈസ തിരുവമ്പാടി, നിഷിത ചന്ദ്രൻ, ബിജോയ് പെരിങ്ങത്തൂർ, പി.വി. ജയൻ എന്നിവർ സംസാരിച്ചു. കെ.ടി.കെ. ഉഷ സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story