Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനാചരണം

text_fields
bookmark_border
ചെറുപുഴ: ചെറുപുഴ ജെ.എം.യു.പി സ്കൂള്‍ സാമൂഹിക ശാസ്ത്ര ക്ലബ് ഹിരോഷിമയിലെ രക്തസാക്ഷികളുടെ സ്മരണക്കായി ദീപംതെളിച്ചു. വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ദീപം ഉയര്‍ത്തിപ്പിടിച്ച് ലോകസമാധാനത്തിനായി പ്രതിജ്ഞയെടുത്തു. പ്രാധാനാധ്യാപിക കെ.വി. നീന യുദ്ധവിരുദ്ധ സന്ദേശം നല്‍കി. അശ്വതി രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുദ്ധവിരുദ്ധ പോസ്റ്റര്‍ രചനാ മത്സരവും നടത്തി. കെ.കെ. സുരേഷ് കുമാര്‍, കെ. സതീഷ്, പി. ലീന എന്നിവര്‍ നേതൃത്വം നല്‍കി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ ആദിത്യ പ്രേം ഒന്നാം സ്ഥാനവും എസ്. സുദേവ് രണ്ടാം സ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story