Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയ വ്യാപാരി

ദേശീയ വ്യാപാരി ദിനാഘോഷം

text_fields
bookmark_border
ചെറുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂനിറ്റി​െൻറ നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനാഘോഷം സംഘടിപ്പിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് ജമീല കോളയത്ത് മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി പി.ബാഷിത്ത്, ജില്ല ട്രഷറര്‍ എം.പി. തിലകൻ, വി.പി.അബ്ദുൽ ഖാദര്‍, എൻ.വി.കുഞ്ഞിരാമന്‍, റെജി ജോണ്‍, കെ.അരുണ്‍, ബിന്ദു ജേക്കബ്, എ.ടി.വി. രാജേഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചെറുപുഴ ടൗണില്‍ പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story