Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:29 AM GMT Updated On
date_range 10 Aug 2017 9:29 AM GMTയൂത്ത് കോൺഗ്രസ് പരിവർത്തന യുവ സദസ്സ്
text_fieldsbookmark_border
പയ്യന്നൂർ: യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ടൗൺ സ്ക്വയറിൽ നടത്തിയ പരിവർത്തന യുവ സദസ്സ് മുൻ മന്ത്രി കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ സമരത്തിെൻറയും ദേശീയ നേതാക്കന്മാരുടെയും ഓർമകൾ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രത്തിൽ മോദി സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എം.നാരായണൻകുട്ടി, എം.കെ.രാജൻ, ഡി.കെ.ഗോപിനാഥ്, പി.മുഹമ്മദ് ഷമ്മാസ്, എം.വിജേഷ് കുമാർ, കെ.പി.മഹിത, ദിലീപൻ പെരിയാട്ട് എന്നിവർ സംസാരിച്ചു. കെ.പി.സി.സി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാരയിൽ സുകുമാരനെയും വൈസ് ചെയർമാൻ എം.പ്രദീപ് കുമാറിനെയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story