Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:53 AM GMT Updated On
date_range 2017-08-09T15:23:59+05:30മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ മഅ്ദനി ഇന്ന് തലശ്ശേരിയിൽ
text_fieldsതലശ്ശേരി: മകെൻറ വിവാഹത്തിൽ പങ്കെടുക്കാൻ പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനി ബുധനാഴ്ച തലശ്ശേരിയിലെത്തും. മകൻ ഉമ്മർ മുഖ്താറും പി.ഡി.പി പ്രവാസി സംഘടന അബൂദബി ശാഖ പ്രസിഡൻറ് അഴിയൂരിലെ ഇല്യാസ് പുത്തൻപുരയിലിെൻറ മകൾ നിഹ്മത്ത് ഫെബിനുമായുള്ള വിവാഹത്തിൽ പെങ്കടുക്കാനാണ് മഅ്ദനി തലശ്ശേരിയിൽ എത്തുന്നത്. ഇതിെൻറ ഭാഗമായി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമിെൻറ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. 17 അംഗ കർണാടക പൊലീസിനാണ് മഅ്ദനിയുടെ സുരക്ഷാ ചുമതല. ബുധനാഴ്ച രാവിലെ 7.10ഓടെ മംഗളൂരു എക്സ്പ്രസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മഅ്ദനി അവിടെനിന്നും പ്രവർത്തകരുടെ അകമ്പടിയോടെ ഹോട്ടലിലേക്കു പോകും. ഉച്ച 12ന് ടൗൺഹാളിലാണ് വിവാഹചടങ്ങ്. വൈകീട്ട് നാലിന് അഴിയൂരിൽ നടക്കുന്ന സൽക്കാര ചടങ്ങിലും മഅ്ദനി പങ്കെടുക്കും. ശേഷം റോഡുമാർഗം കോഴിക്കോട്ടേക്കും അവിടെനിന്ന് വ്യാഴാഴ്ച രാവിലെ ട്രെയിനിൽ കൊല്ലത്തേക്കും മടങ്ങും. മൂന്നു സി.ഐമാരുടെ കീഴിലായി നൂറിലേറെ പൊലീസുകാരെ വിവാഹം നടക്കുന്ന ടൗൺഹാളിലും മഅ്ദനി വിശ്രമിക്കുന്ന ഹോട്ടലിലും നഗരത്തിെൻറ പ്രധാന കേന്ദ്രങ്ങളിലുമായി വിന്യസിക്കും. പി.ഡി.പി പ്രവർത്തകരടക്കമുള്ളവരുടെ തള്ളിക്കയറ്റം നിയന്ത്രണാതീതമാകാതിരിക്കാൻ പൊലീസ് മുൻകരുതലെടുക്കും. ഇന്നലെ വൈകീട്ടു മുതൽ നഗരത്തിൽ കർശന വാഹനപരിശോധന ആരംഭിച്ചു. ഹോട്ടലുകളിലെ താമസക്കാരെക്കുറിച്ച് കൃത്യമായ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. മഅ്ദനി റെയിൽവേ സ്റ്റേഷനിലെത്തി, വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതുവരെയുള്ള സമയത്ത് നഗരത്തിൽ ഗതാഗത ക്രമീകരണവുമുണ്ടാകും.
Next Story