Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടമ്പൂർ...

കടമ്പൂർ എച്ച്​.എസ്​.എസിൽ വിദ്യാർഥികൾ ദുരിതത്തിലെന്ന്​ രക്ഷിതാക്കൾ

text_fields
bookmark_border
കണ്ണൂർ: കടമ്പൂർ എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിദ്യാർഥികൾ ദുരിതത്തിലെന്ന് രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്കൂളിലെ അധ്യാപകരുമായി മാനേജർക്കുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കുട്ടികൾക്ക് സ്കൂൾ ബസ് നിഷേധിച്ചിരുന്നു. പിന്നീട് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഇൗ വർഷം ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സ്കൂൾ ബസ് സൗകര്യം പൂർണമായി നിഷേധിച്ചിരിക്കുകയാണ്. ആവശ്യത്തിന് അധ്യാപകരില്ലാത്തതും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതായി രക്ഷിതാക്കൾ കുറ്റപ്പെടുത്തി. എഴുനൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. മാനേജ്മ​െൻറ് േക്വാട്ടയിലെ മുഴുവൻ സീറ്റുകളിലും ഏകജാലകസംവിധാനത്തിലൂടെ പ്രവേശനം നൽകണമെന്നും അല്ലാത്തപക്ഷം ഹയർസെക്കൻഡറി വിഭാഗത്തിലെ മുഴുവൻ രക്ഷിതാക്കളും വിദ്യാർഥികളും പ്രത്യക്ഷസമരവുമായി മുന്നിട്ടിറങ്ങുമെന്നും വാർത്താസമ്മളനത്തിൽ അറിയിച്ചു. പി.ടി.എ നിർവാഹകസമിതി അംഗം പി.കെ. അനിൽ, ഭാരവാഹികളായ ബീന, സുജാത, സദീപ്, എ. പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story