Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇന്ന്​ ലേബർ ഒാഫിസിൽ...

ഇന്ന്​ ലേബർ ഒാഫിസിൽ ചർച്ച; ലൂർദ്​ ആശുപത്രിയിൽ നാളെ മുതൽ നഴ്​സുമാരുടെ സമരം

text_fields
bookmark_border
കണ്ണൂർ: നഴ്സുമാരെ പിരിച്ചുവിട്ടതിലും വേതനവർധന നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ നഴ്സുമാർ വീണ്ടും സമരത്തിന്. സമരത്തിൽ പെങ്കടുത്തതിന് പിരിച്ചുവിട്ട 16 നഴ്സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 10 മുതൽ സമരം നടത്തുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചത്. ഇതിനു പുറേമ വേതന വർധന അംഗീകരിച്ചില്ലെങ്കിൽ എല്ലാ ആശുപത്രികളിലും പണിമുടക്കുകൾപ്പെടെയുള്ള സമരങ്ങളും തുടങ്ങും. നഴ്സുമാരുടെ സമരം ശക്തമായി നടന്നത് കണ്ണൂർ ജില്ലയിലെ ആശുപത്രികളിലായിരുന്നു. സമരം അവസാനിച്ചശേഷം പലർക്കും പിരിച്ചുവിടൽഭീഷണിയും നേരിടേണ്ടിവന്നിരുന്നു. മാനസിക പീഡനത്തിനും നഴ്സുമാർ വിധേയരായി. അതേസമയം, ലൂർദ് ആശുപത്രിയിലെ പിരിച്ചുവിടൽ നടപടിയുടെ പശ്ചാത്തലത്തിൽ ജില്ല ലേബർ ഒാഫിസർ നഴ്സുമാരെയും മാനേജ്മ​െൻറ് പ്രതിനിധികളെയും ഇന്ന് ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story