Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകായികാധ്യാപകരുടെ ധർണ

കായികാധ്യാപകരുടെ ധർണ

text_fields
bookmark_border
കണ്ണൂർ: കായികാധ്യാപക മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാനതലത്തിൽ നടത്തുന്ന പ്രതിഷേധത്തി​െൻറ ഭഗമായാണ് സമരം. റവന്യു, സബ്ജില്ല കായിക സെക്രട്ടറിമാർ പദവി രാജിെവക്കുകയും ചെയ്തു. സെക്രട്ടറിമാരുടെ രാജിയോടെ കായികമേളകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലാവും. തസ്തിക നിർണയ മാനദണ്ഡങ്ങൾ പരിഷ്കരിക്കാത്തതിനാൽ സംസ്ഥാനത്ത് കായികാധ്യാപകരുടെ തസ്തികകൾ നഷ്ടപ്പെടുന്നതും അധ്യാപക വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തിയതുമാണ് കായികാധ്യാപകരെ പ്രകോപിപ്പിച്ചത്. പാഠപുസ്തകങ്ങളുണ്ടായിട്ടും 8,9,10 ക്ലാസുകളിൽ പീരിയഡുകൾ അനുവദിക്കുന്നുമില്ല. രണ്ടും മൂന്നും സ്കൂളുകളിൽ ജോലി ചെയ്യാനും അധ്യാപകരെ നിർബന്ധിക്കുകയാണ്. ജില്ലയിലെ 30ഒാളം അധ്യാപകർ ഒന്നിലധികം സ്കൂളുകളിൽ ഷട്ടിൽ സർവീസ് നടത്തി ജോലി ചെയ്യുന്നുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനും തീരുമാനിച്ചു. സമരം ബ്രണ്ണൻ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. പ്രശോഭിത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സുധീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ മാത്യു, എം. ശംസുദ്ദീൻ, ഷാജു ജോസഫ് എന്നിവർ സംസാരിച്ചു. പി.പി. ഉദയകുമാർ സ്വാഗതവും സി.എ. മധുസൂദനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story