Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുമ്പളയിലെ അപകടം:...

കുമ്പളയിലെ അപകടം: യുവാവി​െൻറ നിലയിൽ മാറ്റമില്ല

text_fields
bookmark_border
കുമ്പള: കുമ്പളയിൽ കഴിഞ്ഞദിവസം ബസിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ അപകടനില തരണംചെയ്തില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കാസർകോട് തുരുത്തി പുഴയരികത്ത് വീട്ടിൽ ടി.എ. മുഹമ്മദി​െൻറ മകൻ ടി.എം. സൈനുദ്ദീനാണ് (30) അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. തലയിലും കാലുകൾക്കും പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന യുവാവിന് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല. ആഗസ്റ്റ് നാലിന് ഉച്ചക്ക് 12ഒാടെ കുമ്പള പാലത്തിലായിരുന്നു അപകടം. സൈനുദ്ദീൻ സഞ്ചരിച്ച ബൈക്കിനെ കർണാടക ട്രാൻസ്പോർട്ട് ബസിടിക്കുകയായിരുന്നു. കാലിന് അത്യാവശ്യമായി ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, തലയിലെ പരിക്ക് ഭേദപ്പെട്ട് ബോധം തിരിച്ചുകിട്ടിയാൽമാത്രമേ ഇത് സാധ്യമാകൂ എന്നാണ് അറിയുന്നത്. ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നാണ് പറയപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story