Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുളിമുറിയില്‍ കയറിയ...

കുളിമുറിയില്‍ കയറിയ പുലിയെ പിടികൂടി

text_fields
bookmark_border
മംഗളൂരു: കുളിമുറിയില്‍ കയറിയ പുലിയെ വനപാലകര്‍ പിടികൂടി. അലെവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി ഹംസരാജ് സനിലി‍​െൻറ വീട്ടിലെ കുളിമുറിയിലാണ് പുലിയെ കണ്ടെത്തിയത്. പുലര്‍ച്ചെ നാലോടെ കാവല്‍നായ് കുരക്കുന്നതുകേട്ട് ഹംസരാജ് ലൈറ്റിട്ടപ്പോള്‍ പുറത്തെ ബാത്ത്റൂമില്‍ പുലി കിടക്കുന്നതാണ് കണ്ടത്. കുളിമുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടി. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് പുലിയെ കൂട്ടിലടക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story