Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 9:26 AM GMT Updated On
date_range 2017-08-09T14:56:59+05:30ചികിത്സ ധനസഹായത്തിന് അപേക്ഷിക്കാം
text_fieldsകണ്ണൂർ: കേരള മദ്റസാധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് ചികിത്സ സഹായത്തിന് അപേക്ഷ ക്ഷണിച്ചു. കാൻസർ, ബൈപാസ് സർജറി, ആൻജിയോപ്ലാസ്റ്റി, കിഡ്നി/കരൾ മാറ്റിവെക്കൽ, പക്ഷാഘാതം എന്നീ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സക്ക് 25,000 രൂപ വരെയും അപകടങ്ങൾക്കും മറ്റ് അസുഖങ്ങൾക്കുമുള്ള ചികിത്സക്ക് 5000 രൂപ വരെയും അനുവദിക്കും. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽനിന്നും സൗജന്യമായി ചികിത്സ ലഭിക്കുന്ന രോഗങ്ങൾക്ക് ധനസഹായം ലഭിക്കില്ല. അംഗത്വമെടുത്ത് രണ്ട് വർഷം പൂർത്തിയായതും അംശാദായം കൃത്യമായി അടച്ചുവരുന്നവരുമായവർക്ക് അപേക്ഷിക്കാം. ചികിത്സ കഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കണം. അപേക്ഷഫോറവും വിശദ വിവരങ്ങളും mtwsf.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0495 2720577. ---
Next Story