Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പഴയങ്ങാടി: ഉഗ്രവീര്യമുള്ള മയക്കുമരുന്നുമായി രണ്ടു യുവാക്കളെ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപും സംഘവും അറസ്റ്റ് ചെയ്തു. മാട്ടൂൽ സെൻട്രലിലെ സി.എം.കെ. സഹദിനെ (23) വേളാപുരത്തുനിന്നും മാട്ടൂൽ ചർച്ച് റോഡിലെ പി.ടി.സി. ഷമീമിനെ (23) പാപ്പിനിശ്ശേരിയിൽനിന്നുമാണ് പിടികൂടിയത്. ലൈസർജിക് അസിഡ് ഡൈതലാമൈഡ് എന്ന മയക്കുമരുന്നാണ് സഹദിൽനിന്ന് പിടിച്ചെടുത്തത്. സ്റ്റാമ്പ് രൂപത്തിലുള്ള ഉഗ്രവീര്യമുള്ള മയക്കുമരുന്നാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഷമീമിൽനിന്ന് ഹഷീഷാണ് പിടിച്ചെടുത്തത്. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും കണ്ണൂർ സബ്ജയിലിലേക്കയച്ചു. പ്രിവൻറിവ് ഓഫിസർമാരായ കെ.ടി. സുധീർ രഞ്ചിത്ത് കുമാർ, വി.െക. വിനോദ്, സി. പുരുഷോത്തമൻ, വി.പി. ശ്രീകുമാർ, കെ.പി. ഷിബു, ഗോവിന്ദൻ, ജിതേഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപനയും ഉപേയാഗവും വ്യാപകമായതായി വിവരങ്ങൾ ലഭിച്ചതിനാലാണ് എക്സൈസ് വിഭാഗം പരിശോധന കർശനമാക്കിയത്. പൊതുവാച്ചേരി സ്വദേശി അബ്ദുറഹീമിനെ കഞ്ചാവുമായി ദിവസങ്ങൾക്കു മുമ്പ് പാപ്പിനിശ്ശേരിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് വയലപ്ര പരപ്പിൽനിന്ന് എൽ.എസ്.ഡിയുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പഴയങ്ങാടിയിലെ വസ്ത്രക്കടയിൽനിന്ന് ദിവസങ്ങൾക്ക് മുമ്പാണ് രണ്ടുപേരെ മയക്കുമരുന്നുമായി പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story