Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:44 AM GMT Updated On
date_range 2017-08-08T15:14:58+05:30കണ്ണൂർ കൈത്തറിയെ അന്താരാഷ്ട്ര ബ്രാൻഡാക്കി മാറ്റണം ^പി.കെ. ശ്രീമതി എം.പി
text_fieldsകണ്ണൂർ കൈത്തറിയെ അന്താരാഷ്ട്ര ബ്രാൻഡാക്കി മാറ്റണം -പി.കെ. ശ്രീമതി എം.പി മൂന്നാമത് ദേശീയ കൈത്തറി ദിനം ആചരിച്ചു കണ്ണൂർ: ഗുണനിലവാരത്തിലും രൂപഭംഗിയിലും മികച്ചുനിൽക്കുന്ന കണ്ണൂർ കൈത്തറിയെ അന്താരാഷ്ട്ര ബ്രാൻഡാക്കി മാറ്റണമെന്ന് പി.കെ. ശ്രീമതി എം.പി അഭിപ്രായപ്പെട്ടു. മൂന്നാമത് ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കൈത്തറിയുടെ പഴമ നിലനിർത്തിക്കൊണ്ടുതന്നെ പുതുതലമുറയുടെ താൽപര്യത്തിനനുസൃതമായ ഉൽപന്നങ്ങളുണ്ടാവണം. ആളുകളുടെ അഭിരുചിയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് കൈത്തറി ഉൽപന്നങ്ങളും മാറണമെന്നും എം.പി പറഞ്ഞു. കൈത്തറിയെ ശക്തിപ്പെടുത്തുകയും േപ്രാത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ജില്ല കലക്ടർ മിർ മുഹമ്മദലി നടത്തുന്ന ശ്രമങ്ങളെ എം.പി അഭിനന്ദിച്ചു. 400ലേറെ വൈവിധ്യപൂർണമായ ഉൽപന്നങ്ങൾ കൈത്തറി വിപണിയിലിറക്കുന്നുണ്ടെന്നത് അഭിമാനകരമായ നേട്ടമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കെ.കെ. രാഗേഷ് എം.പി പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിലേക്ക് ജില്ലയിലെ കൂടുതൽ സൊസൈറ്റികളും അവരുടെ കൂടുതൽ ഉൽപന്നങ്ങളും വരേണ്ടതുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. നിഫ്റ്റ് ഡയറക്ടർ ഡോ. എൻ. ഇളങ്കോവൻ, ജോ. ഡയറക്ടർ രമേഷ് ബാബു, എൻ.എച്ച്.ഡി.സി സീനിയർ മാനേജർ അരുൺ ബാരപെത്ര, കേന്ദ്ര ടെക്സ്റ്റൈൽസ് കമ്മിറ്റി അസി. ഡയറക്ടർ കെ.ടി. ജയരാജൻ, ആർ. മഹേഷ് കുമാർ, ടി. മുരളീധരൻ, കെ.ടി. അബ്ദുൽ മജീദ്, കെ. ചന്ദ്രൻ, കെ. കലൈശെൽവി, സി. ജയചന്ദ്രൻ, പി. ബാലൻ, എം. രവിചന്ദ്രൻ, സി. സത്യമൂർത്തി തുടങ്ങിയവർ സംസാരിച്ചു. കൈത്തറി രംഗത്ത് സ്തുത്യർഹമായ സംഭാവനകൾ നൽകിയ കെ. ആനന്ദൻ, ഉത്തൻ കണ്ണൻ, കെ. നാരായണൻ, കെ.പി. ദാമോദരൻ, കെ.വി. രാഘവൻ എന്നീ നെയ്ത്തുകാരെയും വീവേഴ്സ് സൊസൈറ്റികളെയും ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കൈത്തറി ഉൽപന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.
Next Story