Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാർച്ച്​ നടത്തി

മാർച്ച്​ നടത്തി

text_fields
bookmark_border
കേളകം: ആറ്റാംചേരി ക്ഷീര സഹകരണ സംഘത്തിലേക്ക് സി.പി.എം കണിച്ചാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷകർക്ക് ലഭിക്കേണ്ട സബ്സിഡി ആനുകൂല്യങ്ങൾ അനർഹമായി ഭരണസമിതി അംഗങ്ങൾ തട്ടിയെടുത്തു, സംഘം ഓഫിസി​െൻറ നിർമാണ പ്രവൃത്തിയിൽ ക്രമക്കേട്, ജീവനക്കാരെ ശമ്പളം പോലും നൽകാതെ േദ്രാഹിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. എം.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. കണിച്ചാർ ലോക്കൽ സെക്രട്ടറി വി.ഡി. ജോസ്, കെ.കെ. ശ്രീജിത്ത്, പി.വി. പ്രഭാകരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story