Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ മലമാനിനെ...

ആറളം ഫാമിൽ മലമാനിനെ വേട്ടയാടി കൊന്ന കേസ്​: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കേളകം: ആറളം ഫാമിൽ മലമാനിനെ വേട്ടയാടി കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആറളം ഫാം ഏഴാം ബ്ലോക്കിലെ കെ.കെ. ഷിജു (28), ചാവശ്ശേരിപറമ്പ് കോളനിയിലെ പി. കുമാരൻ (30) എന്നിവരെയാണ് വനംവകുപ്പ് കൊട്ടിയൂർ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്്്്്്്്്്്്്്തത്. സംഭവത്തിൽ ഉൾപ്പെട്ട ആറളം ഫാം ഏഴാം േബ്ലാക്കിലെ ബാബുവിനെ പിടികിട്ടാനുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വേട്ടക്കിടയിൽ പരിക്കുപറ്റിയനിലയിൽ കണ്ടെത്തിയ മലമാനിനെ വെള്ളത്തിലിട്ട് മുക്കിക്കൊല്ലുകയായിരുന്നു. സമീപത്തെ വീട്ടുപറമ്പിൽവെച്ച് ഇറച്ചി ശേഖരിച്ചശേഷം ശരീരാവശിഷ്ടങ്ങൾ സമീപത്തുതന്നെ കുഴിച്ചിട്ടു. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങൾ വനപാലകസംഘം കണ്ടെത്തി. ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദ്, ഫോറസ്റ്റർ എം. രാജൻ, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.വി. സജേഷ്, കെ.വി. വിനോദ്കുമാർ, കെ.വി. അശോകൻ, ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ്ചെയ്തവരെ മട്ടന്നൂർ കോടതി റിമാൻഡ്ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story