Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:21 AM GMT Updated On
date_range 7 Aug 2017 9:21 AM GMTബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
text_fieldsbookmark_border
കല്യാശ്ശേരി: ദേശീയപാതയിൽ കല്യാശ്ശേരി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിന് മുൻവശത്തെ വളവിൽ . ബക്കളം കാനൂൽ കോളനിയിലെ അമൽ ജോസ് (21) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ബക്കളം സ്വദേശി റോബിൻ വിനോദിനെ (22) പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 3.30നാണ് അപകടം. ബക്കളത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ കല്യാശ്ശേരി വളവിൽവെച്ച് പിന്നിൽനിന്നും ബസ് ഇടിക്കുകയായിരുന്നു. ബസിെൻറ അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം ഒഴിവാക്കാൻ സ്ഥാപിച്ച ഡിവൈഡറിനു സമീപത്തുതന്നെയാണ് സംഭവം നടന്നത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളിലെ സ്പീഡ് ഗേവണർ നോക്കുകുത്തിയാക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചെറുവത്തൂരിലെ ഹോണ്ട ഷോറൂമിൽ മെക്കാനിക്കാണ് അമൽ ജോസ്. ബക്കളം മടയിൽചാൽ കോളനിയിലെ അന്തിക്കാട് വീട്ടിൽ ഷാജിയുടെയും ഷൈജയുടെയും മകനാണ്. ആതിര ഷാലറ്റ് ഏക സഹോദരിയാണ്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച മടയിൽചാൽ ഫാത്തിമമാത പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story