Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:11 AM GMT Updated On
date_range 7 Aug 2017 9:11 AM GMTഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്
text_fieldsbookmark_border
കാസർകോട്: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന തൊഴിൽ വകുപ്പിെൻറ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പിെൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സിങ് ജീവനക്കാരുമടങ്ങിയ മെഡിക്കൽ സംഘം തൊഴിലാളികളെ പരിശോധിച്ചു. നൂറോളം പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ജി. ധനഞ്ജയൻ, കെ.എ. ഷാജു എന്നിവർ സംസാരിച്ചു. പി. കരുണാകരൻ ബങ്കളം ക്ലാസെടുത്തു. ജില്ല ലേബർ ഒാഫിസർ എം. കുമാരൻ നായർ സ്വാഗതവും അസി. ലേബർ ഒാഫിസർ എം. കേശവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story