Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ലസ്​റ്റർ...

ക്ലസ്​റ്റർ ബഹിഷ്​കരിച്ച്​ അധ്യാപക മാർച്ച്​

text_fields
bookmark_border
കണ്ണൂർ: ആറാം പ്രവൃത്തിദിന ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച് അധ്യാപകർ പ്രതിഷേധ മാർച്ച് നടത്തി. കെ.പി.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അധ്യാപകർ ക്ലസ്റ്റർ ബഹിഷ്കരിച്ച് ഡി.ഡി.ഇ ഒാഫിസിലേക്ക് മാർച്ച് നടത്തിയത്. രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കുക, കെ.പി.എസ്.ടി.എ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി ടി.കെ. എവുജിൻ മാസ്റ്ററുടെ അന്യായ സ്ഥലംമാറ്റം റദ്ദാക്കുക, തസ്തികനിർണയത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. എൻ. തമ്പാൻ, കെ. സുനിൽകുമാർ, പി.കെ. സത്യവതി, പി.ഒ. വേണുഗോപാൽ, കൃഷ്ണവേണി, യു.എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story