Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒഴുക്കിൽപെട്ട് രണ്ടു...

ഒഴുക്കിൽപെട്ട് രണ്ടു യുവാക്കളെ കാണാതായി

text_fields
bookmark_border
ഒഴുക്കിൽപെട്ട് രണ്ടു യുവാക്കളെ കാണാതായി പത്തനംതിട്ട: സുഹൃത്തിനെ കാണാനെത്തിയ രണ്ടു യുവാക്കളെ താഴൂർ മണ്ണിൽക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായി. കൊല്ലം ചവറ കോട്ടയ്ക്കകം ചാവാട്ടിൽ വീട് പ്രകാശ് (40), കോട്ടയ്ക്കകം തോണിത്തുറയിൽ കിഴക്കേതിൽ പ്രസാദ് (41) എന്നിവരെയാണ് കാണാതായത്. പ്രകാശി​െൻറ വലത്തെ കൈക്ക് സ്വാധീനക്കുറവുണ്ടെന്നു പറയുന്നു. സുഹൃത്തായ കുറുന്തയിൽ വീട്ടിൽ സജിയെ കാണാനെത്തിയ അഞ്ചുപേരിൽ രണ്ടുപേരാണ് ഒഴുക്കിൽപെട്ടത്. ചവറ സ്വദേശി സജി എട്ടു വർഷമായി താഴൂർ ഭാഗത്താണ് താമസം. ശനിയാഴ്ച വൈകീട്ട് 3.30ന് സുഹൃത്തുക്കൾ കുളിക്കാൻ കടവിലിറങ്ങിയിരുന്നു. സജി കടയിലേക്കു പോയ സമയത്താണ് പ്രകാശ് ഒഴുക്കിൽപെട്ടത്. നിലവിളിച്ച് രക്ഷിക്കാനിറങ്ങിയ പ്രസാദും ഒഴുക്കിൽപെടുകയായിരുന്നു. പ്രസാദ് 12ന് ഗൾഫിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അതിനു മുമ്പ് സജിയെ കാണാനാണ് അഞ്ചുപേരുമെത്തിയത്. ഒഴുക്കിൽപെട്ടവർക്കായി പത്തനംതിട്ട ഫയർഫോഴ്സി​െൻറ നേതൃത്വത്തിൽ രാത്രിയും തിരച്ചിൽ തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story