Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെള്ളൂരിൽ കാറും...

വെള്ളൂരിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: വെള്ളൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ഫർണിച്ചർവ്യാപാരി മരിച്ചു. മാടായി ഇട്ടമ്മൽ പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ സി.പി. ലാൽജിത്ത് (45) ആണ് മരിച്ചത്. ആശാരിപ്പണിക്കാരനായ ലാൽജിത്ത് എരിപുരത്ത് ഫർണിച്ചർകട നടത്തിവരുകയായിരുന്നു. തൃശൂർ സ്വദേശിയാണ്. അപകടത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി കണ്ടക്ടർ വിമൽകുമാർ (30), യാത്രക്കാരായ ചെറുവത്തൂരിലെ ഒ. സുമ (43), കെ. മൈമൂന (41), ചെറുപുഴയിലെ അന്നക്കുട്ടി ജോസഫ് (66), ഒ. നിമ്മി (27), കാങ്കോലിലെ കെ. രതീഷ് (33), പിലിക്കോട്ടെ കെ. മുരളീധരൻ (57), കണ്ടോത്തെ ബീനാ ഗോപി (43) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ വെള്ളൂർ പോസ്റ്റ് ഓഫിസിന് സമീപം ദേശീയപാതയിലാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് വരുകയായിരുന്ന കാറും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് ഏറെനേരം പണിപ്പെട്ടാണ് നാട്ടുകാർ ലാൽജിത്തിനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. എ.വി. സന്ധ്യയാണ് ലാൽജിത്തി​െൻറ ഭാര്യ. മക്കൾ: അഞ്ജലി, അഞ്ജിത. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story