Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിഭാഷകനെ...

അഭിഭാഷകനെ കാണാനെത്തിയയാൾ ക​ുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
പഴയങ്ങാടി: . വെങ്ങര സ്വദേശിയും ചെന്നൈ കുംഭകോണത്തെ സ്ഥിരതാമസക്കാരനുമായ നീലാങ്കോൽ നാരായണനാണ് (60) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഉടൻ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുപ്പത്തിലേ ജോലി തേടിപ്പോയ ഇയാൾ ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നാട്ടിലെ സ്വത്ത് വീണ്ടെടുക്കാൻ നടത്തുന്ന കേസി​െൻറ അടിസ്ഥാനത്തിൽ വക്കീലിനെ കാണാനെത്തിയതായിരുന്നു. ഭാര്യ: റാണി. വെങ്ങരയിലെ പരേതരായ നീലാങ്കോൽ പാറ്റയുടെയും പരത്തി കുഞ്ഞിരാമ​െൻറയും മകനാണ്. സഹോദരങ്ങൾ: യശോദ, കാർത്യായനി, പരേതനായ കരുണാകരൻ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
Show Full Article
TAGS:LOCAL NEWS 
Next Story