Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:35 AM GMT Updated On
date_range 2017-08-03T15:05:59+05:302000ത്തിെൻറ കള്ളനോട്ടുമായി കടയിലെത്തി; പൊലീസ് വാഹനം കണ്ടതോടെ സംഘം രക്ഷപ്പെട്ടു
text_fieldsനടുവിൽ: 2000 രൂപയുടെ കള്ളനോട്ടുമായി കടയിലെത്തി കടയുടമയെ വഞ്ചിക്കാൻ ശ്രമിച്ച സംഘം പൊലീസ് വാഹനം കണ്ട് സാഹസികമായി രക്ഷപ്പെട്ടു. നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷനിലാണ് ബുധനാഴ്ച ഉച്ചക്ക് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജുമാമസ്ജിദിെൻറ ബിൽഡിങ്ങിൽ പലചരക്ക് കട നടത്തുന്ന മുഹമ്മദ് എന്നയാളുടെ കടയിലാണ് സംഘമെത്തിയത്. ഇവിടെ നിന്ന് 180 രൂപയുടെ സാധനം വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാക്കി നൽകാൻ ചില്ലറയില്ലാത്തതിനെ തുടർന്ന് സമീപത്തെ ടെക്സ്റ്റൈൽ ഷോപ്പിൽനിന്ന് ഇയാൾ സംഘം കൊണ്ടുവന്ന 2000 രൂപക്ക് ചില്ലറ വാങ്ങി. കൊണ്ടുവന്ന നോട്ട് കള്ളനാണെന്ന് തുണിക്കടയുടമയാണ് തിരിച്ചറിഞ്ഞത്. ബാക്കി പൈസ നൽകരുതെന്ന് ഇയാൾ മുഹമ്മദിനോട് വിളിച്ചു പറയുകയും ഈ സമയം സ്ഥലത്തുകൂടിവന്ന പൊലീസ് ജീപ്പ് ഇരുവരും കൈനീട്ടി നിർത്തിക്കുകയും ചെയ്തു. ഇതോടെ നോട്ടുമായെത്തിയ സംഘം ഇവർ വന്ന കാറിൽ കയറി സാഹസികമായി രക്ഷപ്പെട്ടു. പൊലീസ് ജീപ്പ് വിളക്കന്നൂർ വരെ ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. സംഘം കൊണ്ടുവന്ന നോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിെൻറ കൈവശം കൂടുതൽ കള്ളനോട്ട് ഉണ്ടോ എന്നതടക്കം സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
Next Story