Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:35 AM GMT Updated On
date_range 2017-08-03T15:05:59+05:30കെ.എൻ.എം നേതാവ് ഉബൈദുല്ല മദനി
text_fieldsഇരിക്കൂർ: കേരള നദ്വത്തുൽ മുജാഹിദീൻ മുൻ ജില്ല ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും കേരള ജംഇയ്യതുൽ ഉലമ അംഗവുമായ ഇരിക്കൂർ ആയിപ്പുഴ ഖദീഗറിലെ കെ.എ. ഉബൈദുല്ല മദനി (64) നിര്യാതനായി. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം അറബിക് അധ്യാപകനായിരുന്നു. ഇരിക്കൂർ മസ്ജിദുൽ മുജാഹിദീൻ സ്ഥാപകാംഗവും നിരവധി പള്ളികളിൽ ഖത്തീബുമായിരുന്നു. പുളിക്കൽ മദീനത്തുൽ ഉലൂമിൽനിന്നും ബിരുദമെടുത്തു. 'തൗഹീദിെൻറ പാത' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇരിക്കൂറിലെ പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ എ.പി. മേമി മുസ്ലിയാരുടെയും പരേതയായ കിണാക്കൂൽ ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സി. കുഞ്ഞലീമ. മക്കൾ: സി. മുഹമ്മദ് സജ്ജാദ് (എൻജിനീയർ, സൗദി), സുഹാത, ജവാദ. മരുമക്കൾ: സാബിറ (തളിപ്പറമ്പ്), മിതാബ് മഹമൂദ് (പഴയങ്ങാടി), തൈലക്കണ്ടി സജീർ (ബിസിനസ്, ബംഗളൂരു). സഹോദരങ്ങൾ: കെ.എ. താജുദ്ദീൻ (റിട്ട. അധ്യാപകൻ, കമാലിയ മദ്റസ എ.യു.പി സ്കൂൾ, ഇരിക്കൂർ), സൈനുദ്ദീൻ (ജമാഅത്തെ ഇസ്ലാമി ആയിപ്പുഴ ഹൽഖ നാസിം), അത്താഉല്ല (സൗദി), സൽമ ഹജ്ജുമ്മ, ജമീല ഹജ്ജുമ്മ, സമിയ ഹജ്ജുമ്മ, അമത്തുല്ല ഹജ്ജുമ്മ, സഅദ ഹജ്ജുമ്മ.
Next Story