Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:32 AM GMT Updated On
date_range 2017-08-03T15:02:59+05:30വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ: പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം ^സി.പി.എം
text_fieldsവ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ: പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം -സി.പി.എം തളിപ്പറമ്പ്: സഹകരണസംഘം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ തളിപ്പറമ്പിലെ പുതുക്കുളങ്ങര ബാലകൃഷ്ണെൻറ ദുരൂഹമരണത്തിനും കോടികളുടെ സമ്പാദ്യം തട്ടിയെടുക്കലിനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബാലകൃഷ്ണനെ കൊലപ്പെടുത്തിയശേഷമാണ് വ്യാജരേഖകൾ സൃഷ്ടിച്ച് കോടികളുടെ പൂർവികസ്വത്തുക്കൾ പ്രതികൾ തട്ടിയെടുത്തതെന്ന് ജനങ്ങളും ബന്ധുക്കളും സംശയിക്കുന്നു. സാഹചര്യത്തെളിവുകളും പൊലീസ് അന്വേഷണവും ഈ സംശയത്തെ സാധൂകരിക്കുന്ന സാഹചര്യത്തിൽ പ്രതികളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. ചികിത്സ പൂർത്തിയാകുന്നതിനുമുമ്പ് നിർബന്ധമായി ഡിസ്ചാർജ് ചെയ്യിച്ചുകൊണ്ടുവന്ന ബാലകൃഷ്ണൻ കൊല്ലപ്പെട്ടതല്ലെങ്കിൽ മരണം മറച്ചുെവച്ചതും തുടരന്വേഷണം അട്ടിമറിക്കാൻ പൊലീസിനുമേൽ ഭരണതലത്തിലെ ഉന്നതർ ഇടപെട്ടതെന്തിനായിരുന്നു. കൊലപാതക സാധ്യതയിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. ബാലകൃഷ്ണെൻറ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനും തിരുവനന്തപുരത്തെ കോടികളുടെ വീടും സ്ഥലവും വിൽക്കാനും ബലമായി കൈമാറാനും ഇടപെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണമുണ്ടാകണം. അവകാശപ്പെട്ട പൂർവികസ്വത്തും സമ്പാദ്യവും ഈ കുടുംബത്തിലൊരവകാശമോ ബന്ധമോ ഇല്ലാത്തവർ വ്യാജരേഖകളിലൂടെ കൈക്കലാക്കിയത് അംഗീകരിക്കാനാകില്ല. അതവർക്ക് വീണ്ടെടുത്തുകൊടുക്കണം. ഇക്കാര്യത്തിൽ ഡോ. കുഞ്ഞമ്പുനായരുടെ ബന്ധുക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന ആക്ഷൻ കമ്മിറ്റിക്കും സി.പി.എം സാധ്യമായ എല്ലാ സഹായവും നൽകും. മുഖ്യമന്ത്രിക്ക് ജെയിംസ് മാത്യു എം.എൽ.എ മുഖേന നിവേദനം നൽകുമെന്നും ഏരിയ സെക്രട്ടറി പി. മുകുന്ദൻ പ്രസ്താവനയിൽ അറിയിച്ചു.
Next Story