Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:20 AM GMT Updated On
date_range 3 Aug 2017 9:20 AM GMTഅപകടം ഒഴിവാക്കാന്‍ പൊലീസ് വാഹന പരിശോധന ശക്തമാക്കി
text_fieldsbookmark_border
കണ്ണപുരം: ലൈസൻസില്ലാതെ ഓടിച്ച 42ഓളം ഇരുചക്ര വാഹനങ്ങൾ കണ്ണപുരം പൊലീസ് പിടികൂടി. ലൈസൻസില്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരാണ് പൊലീസിെൻറ പിടിയിലായത്. പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണത്തിെൻറ ഭാഗമായി അനുദിനം അപകടം പെരുകുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയതെന്ന് പൊലീസ് പറഞ്ഞു. വാഹന ഉടമകളെയും പ്രായപൂർത്തിയാവാത്തവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി ആവശ്യമായ നിർദേശങ്ങള്‍ നൽകുകയും പിഴ ഇൗടാക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ബോധവത്കരണ ക്ലാസും നൽകി വിട്ടയക്കുകയാണുണ്ടായത്. വരും ദിവസങ്ങളിൽ വാഹനപരിശോധന കൂടുതൽ കർശനമാക്കുമെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു. പ്രിന്‍സിപ്പല്‍ എസ്.ഐ ടി.വി. ധനഞ്ജയദാസ്, അഡീഷനല്‍ എസ്.ഐമാരായ സി. പ്രേമൻ, രവീന്ദ്രന്, പി.ആര്.ഒ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തുകയും ബോധവത്കരണ ക്ലാസുകള്‍ നല്കിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story