Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകടത്തിൽ പരിക്കേറ്റ...

അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

text_fields
bookmark_border
പയ്യന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ രാമന്തളി കുന്നത്തെരുവിലെ കുഞ്ഞുവളപ്പിൽ സുരേന്ദ്രൻ (52) ആണ് മരിച്ചത്. കഴിഞ്ഞ 27ന് വൈകീട്ട് പുന്നക്കടവ് പാലത്തിനടുത്തുവെച്ച് സുരേന്ദ്രൻ ഓടിച്ച ഓട്ടോറിക്ഷ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുന്നത്തെരുവിലെ പരേതനായ ചിരുകണ്ഠൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മകൾ: ആഷ്മിൻ. സഹോദരങ്ങൾ: ശ്യാമള, ഗിരിജ, ശൈലജ, അനിൽകുമാർ, അജിത, അനീഷ്.
Show Full Article
TAGS:LOCAL NEWS 
Next Story