Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.ടി.എ...

പി.ടി.എ പ്രസിഡൻറുമാർക്ക് ഏകദിന പരിശീലനം

text_fields
bookmark_border
ചെറുവത്തൂർ: വിദ്യാലയഗുണമേന്മ മെച്ചപ്പെടുത്താൻ സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികളെക്കുറിച്ചറിയാനും സ്കൂളനുഭവങ്ങൾ പങ്കുവെക്കാനും . സർവശിക്ഷ അഭിയാൻ ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് ഉപജില്ലയിലെ അമ്പതോളം പി.ടി.എ പ്രസിഡൻറുമാർക്ക് പരിശീലനം സംഘടിപ്പിച്ചത്. എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ പി.പി. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു. ബി.പി.ഒ കെ. നാരായണൻ അധ്യക്ഷതവഹിച്ചു. ചന്തേര ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.വി. ബാലകൃഷ്ണൻ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ടി.എം. സദാനന്ദൻ, കെ. നാരായണൻ, ബി.ആർ.സി ട്രെയിനർ പി.വി. ഉണ്ണിരാജൻ, ഹോസ്ദുർഗ് ബി.പി.ഒ വി. മധുസൂദനൻ, കാസർകോട് ബി.പി.ഒ എം.പി. ഫൽഗുനൻ എന്നിവർ ക്ലാസെടുത്തു. ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story