Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:29 AM GMT Updated On
date_range 2017-08-01T14:59:59+05:30മത്സ്യബന്ധനവള്ളങ്ങൾ ഏകീകൃത കളർകോഡിങ് ചെയ്യണം
text_fieldsകണ്ണൂർ: ജില്ലയിൽ രജിസ്റ്റർചെയ്ത എല്ലാ മത്സ്യബന്ധന ഇൻബോർഡ് വള്ളങ്ങളും രാജ്യസുരക്ഷയുടെ ഭാഗമായി ഏകീകൃത കളർകോഡിങ് ചെയ്യണം. പുറംഭാഗം കടുംനീലയും വീൽഹൗസ് ഉൾപ്പെടെ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളിലും ഉള്ളിലും ഓറഞ്ച് നിറവുമാണ് പെയിൻറ് ചെയ്യേണ്ടത്. രജിസ്േട്രഷൻ നമ്പറും യാനത്തിെൻറ പേരും ബോട്ടിെൻറ ഇരുഭാഗങ്ങളിലും വ്യക്തമായി കാണത്തക്കവിധത്തിൽ എഴുതേണ്ടതാണ്. ആഗസ്റ്റ് 31നകം കളർകോഡ്ചെയ്യാത്ത ഇൻബോർഡ് വള്ളങ്ങൾക്ക് ഫിഷിങ് ലൈസൻസ് പുതുക്കിനൽകില്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസി. ഡയറക്ടർ അറിയിച്ചു. അഴീക്കൽ തുറമുഖ മണൽബുക്കിങ് ഇന്നു മുതൽ കണ്ണൂർ: സർക്കാറിെൻറ പുതിയ മാന്വൽ ഡ്രഡ്ജിങ് നയപ്രകാരം അഴീക്കൽ തുറമുഖത്ത് മണൽബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും. തുറമുഖവകുപ്പിെൻറ www.portinfo.cdit.org എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയകേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് മണൽ ബുക്ക്ചെയ്യാം. ബിൽഡിങ് പെർമിറ്റ്/കെട്ടിടനികുതി രസീത്, ആധാർ കാർഡ് എന്നിവ സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതും ഒറിജിനൽ രേഖകൾ ആദ്യത്തെ ഒരുതവണ ടോക്കൺ അപ്രൂവലിനായി തുറമുഖ ഓഫിസിൽ ഹാജരാക്കേണ്ടതുമാണ്. ഒരു ടണ്ണിന് 1612 രൂപയാണ് വില. മണൽവില വിജയ ബാങ്കിെൻറ എല്ലാ ശാഖകളിലൂടെയും അടക്കാം. മറ്റ് ബാങ്ക് ശാഖകൾ നെഫ്റ്റിൽ വിജയ ബാങ്ക് ഐ.എഫ്.എസ്.സി കോഡ് VIJB0002003 വഴിയും സീനിയർ പോർട്ട് കൺസർവേറ്റർ, അഴീക്കലിെൻറ പേരിലുള്ള 200301011003245 എന്ന അക്കൗണ്ട് നമ്പറിലേക്കും പണമടക്കാം. പണമടക്കുന്നവർ ടോക്കൺ നമ്പർ, പേര്, ഫോൺനമ്പർ എന്നിവ ബാങ്ക് ചലാനിൽ രേഖപ്പെടുത്തണം. മണൽ വിതരണം ആഗസ്റ്റ് മൂന്നിന് ആരംഭിക്കും.
Next Story