Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി ന​ഗ​ര​സ​ഭ​...

തലശ്ശേരി ന​ഗ​ര​സ​ഭ​ 150ാം വാ​ർ​ഷി​കം: വ്യാ​പാ​രോ​ത്സ​വ്​ നാ​ളെ തു​ട​ങ്ങും

text_fields
bookmark_border
തലശ്ശേരി: നഗരസഭയുടെ 150ാം വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന വ്യാപാരോത്സവിന് ബുധനാഴ്ച തുടക്കമാകും. ജൂൺ 30വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവിൽ 1001 സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വ്യാപാരോത്സവിെൻറ ഭാഗമായുള്ള കൂപ്പൺ വിതരേണാദ്ഘാടനം ചൊവ്വാഴ്ച രാത്രി ഏഴിന് സിറ്റിസെൻററിലെ ഫ്ലവർഷോ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ സി.കെ. രമേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിശ്ചിതപരിധിയിലുള്ള സാധനങ്ങൾ വാങ്ങുേമ്പാൾ ഉപഭോക്താക്കൾക്ക് നൽകുന്ന കൂപ്പൺ നറുക്കെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. മാരുതി സിലോറിയ കാറാണ് ഒന്നാം സമ്മാനമായി നൽകുന്നത്. പത്ത് പവൻ സ്വർണം രണ്ടാം സമ്മാനവും ബജാജ് പൾസർ മോേട്ടാർബൈക്ക് മൂന്നാം സമ്മാനമായും നൽകും. സ്കൂട്ടർ ആക്ടിവ (നാലാം സമ്മാനം), എ.സി (ഒരാൾക്ക് അഞ്ചാം സമ്മാനം), 10 പേർക്ക് ഫ്രിഡ്ജ് (ആറാം സമ്മാനം), 10 പേർക്ക് ടി.വി (ഏഴാം സമ്മാനം), 10 പേർക്ക് വാഷിങ് മെഷീൻ (എട്ടാം സമ്മാനം), 500 പേർക്ക് മൊബൈൽ (ഒമ്പതാം സമ്മാനം), 200 പേർക്ക് അയേൺബോക്സ് (10ാം സമ്മാനം), 250 പേർക്ക് കാസറോൾ (11ാം സമ്മാനം) എന്നിവയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒന്ന്, രണ്ട് സമ്മാനങ്ങൾ നേടുന്ന അതേ സീരിയലിലുള്ളവർക്ക് പ്രേത്യക പ്രോത്സാഹന സമ്മാനമായി ഒാരോ മിക്സിയും നൽകും. ഇതിനുപുറമെ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ലഭിക്കുന്ന കൂപ്പൺ വിതരണംചെയ്ത വ്യാപാരികൾക്ക് യഥാക്രമം ഒരു പവൻ, അരപവൻ, കാൽപവൻ വീതം പ്രത്യേക സമ്മാനം നൽകും. ഏറ്റവും കൂടുതൽ കൂപ്പൺ വിതരണംചെയ്യുന്ന 25 വ്യാപാരികളെ പൊതുചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുമെന്നും ഏറ്റവും കൂടുതൽ കൂപ്പൺ വിതരണംചെയ്ത സ്ഥാപനത്തിന് എക്സലൻസി അവാർഡ് നൽകുമെന്നും ചെയർമാൻ പറഞ്ഞു. ഉപഭോക്താക്കൾ സൗജന്യ സമ്മാനകൂപ്പൺ ചോദിച്ചുവാങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. വ്യാപാരോത്സവ കമ്മിറ്റി ചെയർമാൻ കാത്താണ്ടി റസാഖ്, കൺവീനർ എ.കെ. സക്കരിയ, ട്രഷറർ വി.കെ. ജവാദ് അഹമ്മദ്, സി.സി. വർഗീസ്, സാക്കിർ കാത്താണ്ടി, പി. ശിവദാസൻ, ടി. ഇസ്മായിൽ, കെ. പ്രകാശൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. വ്യാപാരോത്സവത്തിെൻറ സംഘാടകസമിതി ഒാഫിസ് വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഒ.വി. മുസ്തഫ ഉദ്ഘാടനംചെയ്തു. വ്യാപാരോത്സവ കമ്മിറ്റി ചെയർമാൻ കാത്താണ്ടി റസാഖ് അധ്യക്ഷതവഹിച്ചു. സി.സി. വർഗീസ്, പി. ശിവദാസൻ, പി.പി. ചിന്നൻ, സാക്കിർ കാത്താണ്ടി, ടി. ഇസ്മായിൽ, പി. പ്രകാശൻ, സൈറ മുഹമ്മദ് എന്നിവർ സംസാരിച്ചു. കൺവീനർ എ.കെ. സക്കരിയ്യ സ്വാഗതവും വി.കെ. ജവാദ് അഹമ്മദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story