Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറബിക് ക്ളബ്...

അറബിക് ക്ളബ് ഉദ്ഘാടനത്തിന് യു.എ.ഇ പൗരന്‍

text_fields
bookmark_border
തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അറബിക് ക്ളബ് ഉദ്ഘാടനത്തിന് യു.എ.ഇ പൗരന്‍ എത്തിയത് കൗതുകമായി. ഉടുംബുന്തലയിലെ സുഹൃത്തിന്‍െറ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനത്തെിയ ദുബൈയിലെ മുഹമ്മദ് ജുമാ അല്‍ മെഹൈരിയാണ് മടക്കയാത്ര മാറ്റിവെച്ച് കുട്ടികളോടൊപ്പം സമയം ചെലവഴിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് മനസിലാക്കിയ മെഹൈരി കുട്ടികളുമായി ആശയവിനിമയം നടത്തിയാണ് മടങ്ങിയത്. പ്രാദേശിക ഭാഷകളോടൊപ്പം അറബി ഭാഷ പഠിക്കുന്നതിന് സ്കൂളുകളില്‍ സൗകര്യം ലഭിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ അറബിക് അധ്യാപകരായ കെ. മുഹമ്മദ് ശരീഫ്, എ.ജി. മുഹമ്മദ് ആഷിഖ് എന്നിവരുടെ ക്ഷണപ്രകാരമാണ് അറബി വലിയപറമ്പില്‍ എത്തിയത്. ഭാഷാ പ്രയോഗങ്ങള്‍ നേരിട്ടറിയാന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലഭിച്ച അവസരം കൂടിയായി മെഹൈരിയുമായുള്ള ആശയവിനിമയം. കേരളത്തെ കുറിച്ച് കുട്ടികള്‍ ചോദിച്ചപ്പോള്‍, പിതാമഹന്മാര്‍ മുതല്‍ ആരംഭിച്ച ബന്ധം ഇപ്പോഴും ഊഷ്മളമായി തുടരുന്നുവെന്നായിരുന്നു മറുപടി. സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പായസം വെച്ചുവിളമ്പാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാണ് മെഹൈരി മടങ്ങിയത്. പ്രധാനാധ്യാപിക സി. രേണുകാദേവി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. നാരായണന്‍ നമ്പൂതിരി മെഹൈരിക്ക് സ്കൂളിന്‍െറ ഉപഹാരം കൈമാറി. കെ.കെ. കുഞ്ഞബ്ദുല്ല, എന്‍.കെ. മുഹമ്മദ് കുഞ്ഞി, ടി. ജയചന്ദ്രന്‍, എം.കെ. അബ്ദുല്‍ ഹമീദ്, വി.കെ. സക്കരിയ, കെ. മുഹമ്മദ് ശരീഫ്, എ.ജി. മുഹമ്മദ് ആഷിഖ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story