പച്ചക്കറി കൃഷിക്ക്​ 2.67 കോടിയുടെ പദ്ധതികൾ

  • ‘ഓണത്തിന് ഒരുമുറം പച്ചക്കറി’പദ്ധതിക്ക്​ 72.5 ലക്ഷം 

14:18 PM
28/07/2020
vegitable-farming
Representational Image

തൊടുപുഴ: പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ കൃഷിവകുപ്പ്​ നടപ്പാക്കുന്നത്​ 2.67 കോടിയുടെ പദ്ധതികൾ. ഇതിൽ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഓണത്തിന് ഒരുമുറം പച്ചക്കറി ’എന്ന പദ്ധതിയിൽ പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണത്തിനായി ജില്ലക്ക് 72.5 ലക്ഷം രൂപ അനുവദിച്ചു. 

ജില്ലയിൽ 3,50,000 വിത്ത്​ പായ്ക്കറ്റുകളും 15 ലക്ഷം തൈകളും കൃഷിഭവൻ മുഖേന വിതരണം ചെയ്തുവരുകയാണ്​. സുഭിഷ കേരളം പദ്ധതിയിൽപ്പെടുത്തി മഴമറകൾ നിർമിക്കുന്നതിന് ധനസഹായവും നൽകും. വർഷത്തിലുടനീളം പച്ചക്കറികൃഷി നടത്തുന്നതിനായി മഴമറകൾ സ്​ഥാപിക്കുന്നതിന് 75 ശതമാനം സബ്്സിഡി നൽകുന്നു. 

അതിനായി ഈ വർഷം 4950 സ്​ക്വയർമീറ്റർ മഴമറകൾ ആഗസ്​റ്റ്​ 15നകം നിർമാണം പൂർത്തീകരിക്കത്തക്ക വിധത്തിൽ നിർമാണം നടന്നുവരുകയാണ്​. ഇതിനായി 24.75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്​. സ്ഥാപനങ്ങൾ മുഖേനയുള്ള പച്ചക്കറി കൃഷി വികസനത്തിനായി ജില്ലയിൽ നാലുലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഇത് കുറഞ്ഞത് 10സ​െൻറ്​ കൃഷിസഥലമുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ/മറ്റിതര സ്​ഥാപനങ്ങൾ വഴി പച്ചക്കറി കൃഷി നടത്തുന്നതിനുവേണ്ടി അനുവദിച്ചിട്ടുണ്ട്​. േപ്രാജകട് അധിഷിഠിത പച്ചക്കറി കൃഷി-5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്​. കുറഞ്ഞത് 50 സ​െൻറ്​ കൃഷിയിടമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, എൻ.ജി.ഒ.സ്​, കാർഷിക സഹകരണ സഘങ്ങൾ എന്നിവ വഴി നടപ്പാക്കുന്നതിനാണ്​ ഉപയോഗിക്കുന്നത്.

 ജില്ലകളിൽ ക്ലസ്​റ്റർ അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി വികസനത്തിനായി 37.5 ലക്ഷവും സസ്യസംരംക്ഷണ ഉപകരണങ്ങളായ സ്​േപ്രയറുകളുടെ വിതരണത്തിനായി 65,000 രൂപയും തരിശുനില പച്ചക്കറി കൃഷിക്കായി 15.2 ലക്ഷം രൂപയും സ്​റ്റാ​േഡർഡ് ക്സേ്​റ്ററുകൾക്കായി 19.5 ലക്ഷം രൂപയും ശീതകാല പച്ചക്കറി കൃഷിക്കായി 50 ലക്ഷവും ലഭിച്ചിട്ടുണ്ട്. പരമ്പരാഗത വിത്തിനങ്ങളുടെ ഉൽപാദനത്തിനും ദീർഘകാല വിളകളുടെ വിതരണം നടത്തി പോഷകത്തേട്ടങ്ങൾക്ക് േപ്രാത്സാഹനം നൽകുന്നതിനും വാണിജ്യ അടിസ്ഥാനത്തിൽ ദീർഘകാല വിളകൾ കൃഷി ചെയ്യുന്നതിനുമായി 1,70,000 രൂപ ലഭിച്ചതായും കൃഷിവകുപ്പ്​ അധികൃതർ പറഞ്ഞു.

Loading...
COMMENTS