Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജലനിധിയിലും ജലമില്ല

'ജലനിധി'യിലും ജലമില്ല

text_fields
bookmark_border
നെടുങ്കണ്ടം: പഞ്ചായത്തിൽ 'ജലനിധി' വന്നിട്ടും ജലക്ഷാമം അകറ്റാനാകാതെ പദ്ധതികളേറെ. 22 വാർഡിലായി 66 ജലനിധി ശുദ്ധജല വിതരണ പദ്ധതികളാണ് നിർമിച്ചിട്ടുള്ളത്. ജർമൻ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല പഞ്ചായത്തുകൾക്കാണ്. കഴിഞ്ഞ ഡിസംബറോടെ പഞ്ചായത്തിൽ ജലനിധിയുടെ നിർമാണ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഒട്ടുമിക്കതിൻെറയും നിർമാണം പാതിയിലാണ്. ഏതാനും പദ്ധതികൾ മാത്രമാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ജനകീയ സമിതികളുടെ മേൽനോട്ടത്തിലാണ് ജലവിതരണം. പഞ്ചായത്ത് രണ്ടാം വാർഡിലെ മഞ്ഞപ്പെട്ടി പോളിടെക്നിക് ശുദ്ധജല പദ്ധതി കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ്. വാർഡിലെ ഒറ്റക്കട, മഞ്ഞപ്പെട്ടി, എട്ടുമുക്ക്, ഉപ്പുകണ്ടം, പതിനാലേക്കർ പ്രദേശങ്ങളിലെ 126 കുടുംബങ്ങൾക്ക് ശുദ്ധജല വിതരണത്തിന് 80 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ആവിഷ്കരിച്ചത്. 2016ൽ നിർമാണം ആരംഭിച്ച് ഏതാനും മാസം മുമ്പ് പൂർത്തിയാക്കിയിട്ടും ഒറ്റക്കട ഉൾെപ്പടെ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല. എട്ട് കി.മീ ദൂരപരിധിയിൽ 125 കുടുംബങ്ങൾക്ക് ഉപകാരപ്രദമാകേണ്ട പദ്ധതിയാണ് പാതിയിൽ മുടങ്ങിക്കിടക്കുന്നത്. ഇതിനകം പദ്ധതിക്കായി 62 ലക്ഷം രൂപയോളം ചെലവഴിച്ചു. നിർമാണത്തിന് പൈപ്പ് വാങ്ങാൻ 23 ലക്ഷം രൂപ ചെലവായപ്പോൾ അവ സ്ഥാപിക്കാൻമാത്രം 18 ലക്ഷം രൂപയായതായാണ് രേഖകൾ സൂചിപ്പിക്കുന്നത്. * കുളം കുത്തിയത് വെള്ളം ലഭിക്കാത്തിടത്ത് അശാസ്ത്രീയ നിർമാണമാണ് പദ്ധതി പാതിയിൽ മുടങ്ങാൻ കാരണമെന്നാണ് ഗുണഭോക്താക്കളുടെ ആരോപണം. 4200 രൂപ വീതം അടച്ച് കുടിവെള്ളത്തിന് കാത്തിരിക്കുന്ന 125 കുടുംബങ്ങളുടെ സ്ഥിതി ബുദ്ധിമുട്ടിലാണ്. ഗുണഭോക്തൃവിഹിതം 4200 രൂപക്ക് പകരം 4600 മുതർ 5000 രൂപവരെ ഓരോ ഗുണഭോക്താവിൽനിന്ന് പിരിച്ചെടുത്തതായും പരാതി ഉയർന്നിരുന്നു. ആകെ പദ്ധതി അടങ്കൽ 80 ലക്ഷം രൂപയായിരുന്നു. ആറ് കിലോമീറ്ററോളം ദൂരത്തിൽ 20 എച്ച്്്്.പി മോട്ടോർ പമ്പുസെറ്റ്്് ഉപയോഗിച്ച്്് വെള്ളം പമ്പ് ചെയ്യുമ്പോൾ ഗുണനിലവാരം ഇല്ലാത്ത പൈപ്പുകൾ പൊട്ടി തകർന്നുപോകാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഉപ്പുകണ്ടത്തിന് സമീപമാണ് ജലസംഭരണി നിർമിച്ചിട്ടുള്ളത്. പരിസരത്തെ കൃഷി സ്ഥലത്തുനിന്ന്്് ശേഖരിച്ച കാട്ടുകല്ലുകളാണ് സംഭരണി നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്ന പരാതി ആദ്യം തന്നെ ഉയർന്നിരുന്നു. പദ്ധതിക്ക് കുഴിച്ച കുളത്തിൽ ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നപ്പോൾ കുളത്തിനുള്ളിൽ കുഴൽക്കിണർ നിർമിച്ചിട്ടും വെള്ളം സുലഭമായി ലഭിച്ചില്ല. പാറക്ക് മുകളിലാണ് കുളം നിർമിച്ചിരിക്കുന്നത്. പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായാണ് ആക്ഷേപമുയർന്നിട്ടുള്ളത്. മഞ്ഞപ്പെട്ടി പോളിടെക്നിക് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story