നാഷനൽ മെഡിക്കൽ ബില്ലിനെതിരെ കരുതിയിരിക്കണം -ഡോ. രാജൻ ശർമ

05:01 AM
11/11/2019
തൊടുപുഴ: രാജ്യത്തെ ആരോഗ്യമേഖലയെ തകർക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ നാഷനൽ മെഡിക്കൽ ബില്ലിനെതിരെ കരുതിയിരിക്കണമെന്ന് ദേശീയ ഐ.എം.എയുടെ നിയുക്ത പ്രസിഡൻറ് ഡോ. രാജൻ ശർമ പറഞ്ഞു. ഐ.എം.എ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മൻെറ് ബില്ലിലെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതൻ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ പ്രഫ. ജെസി ആൻറണി, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, ഒാർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. അബ്രഹാം സി. പീറ്റർ, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൽഫി, മുൻ പ്രസിഡൻറ് ഡോ. എ.വി. ജയകൃഷ്ണൻ, പുതിയ സംസ്ഥാന പ്രസിഡൻറ് ഡോ. അബ്രഹാം വർഗീസ്, ദേശീയ സെക്രട്ടറി ഡോ. ആർ.വി. അശോകൻ, മുൻ ദേശീയ പ്രസിഡൻറ് ഡോ. മാർത്താണ്ഡ പിള്ള, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. ഉമ്മർ, കെ.ജി.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. സുരേഷ് ബാബു, കെ.ജി.ഐ.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഹരികുമാർ, എ.കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡൻറ് ഡോ. രോഹിത്, വിമൻസ് ഡോക്ടർ വിങ് ചെയർപേഴ്സൻ ഡോ. കൊച്ചു എസ്. മണി തുടങ്ങിയവർ പങ്കെടുത്തു. നബിദിന ആഘോഷം രാജാക്കാട്: മമ്മട്ടിക്കാനം മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ നബിദിന ആഘോഷം സംഘടിപ്പിച്ചു. ഇതിൻെറ ഭാഗമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തുടർച്ചയായി മഹല്ല് സംഗമം നടത്തി. കലാപരിപാടികളും വാഹനറാലിയും നടന്നു. മസ്ജിദ് ഇമാം നിസാർ ബാഖവി, ജമാഅത്ത് പ്രസിഡൻറ് സുധീർ കോട്ടകുടി, സെക്രട്ടറി അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. ഭീതിവിതച്ച് കാട്ടുകൊമ്പൻ രാജാക്കാട്: രാജാക്കാട് ബി ഡിവിഷനെ മണിക്കൂറുകൾ ഭീതിയിലാഴ്ത്തി മുറിവാലൻ കൊമ്പൻെറ വിളയാട്ടം. ശനിയാഴ്ച രാത്രി 12.30ഓടെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാൻ ഞായറാഴ്ച രാവിലെ എട്ടോടെയാണ് വനത്തിലേക്ക് മടങ്ങിയത്. എ ഡിവിഷൻ, അരമനപ്പാറ പ്രദേശങ്ങളിലൂടെ രാത്രി ചുറ്റിയ ആനയെ തുരത്താൻ നാട്ടുകാർ ഉറക്കമിളച്ചിരുന്നു. സ്ത്രീകളെയും കൊച്ചുകുട്ടികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും മണിക്കൂറുകൾക്ക് ശേഷമാണ് ആനയെ തുരത്താൻ കഴിഞ്ഞത്. കാട്ടാന കടന്നുപോയ കൃഷിയിടങ്ങളിലെ വിളകൾ വ്യാപകമായി നശിപ്പിച്ചു.
Loading...