Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഐ.എം.എ സംസ്ഥാന...

ഐ.എം.എ സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയിൽ തുടക്കം

text_fields
bookmark_border
തൊടുപുഴ: ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷൻെറ 62ാം സംസ്ഥാന സമ്മേളനത്തിനു തൊടുപുഴയിൽ തുടക്കം. സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതന്‍ പതാക ഉയര്‍ത്തി. സമ്മേളനത്തിൻെറ ഭാഗമായി ഹൃദ്രോഗം, ശ്വാസകോശ രോഗം, ഉദരരോഗം, ശിശുരോഗം, അർബുദം, ഗൈനക്കോളജി വിഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍ സെമിനാറുകള്‍ നടത്തി. ഞായറാഴ്ച രാവിലെ നടക്കുന്ന പൊതുസമ്മേളനം ഐ.എം.എ നിയുക്ത പ്രസിഡൻറ് ഡോ. രാജന്‍ ശര്‍മ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡോ. എം.ഇ. സുഗതൻ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ എന്നിവര്‍ പങ്കെടുക്കും. മുനിസിപ്പൽ ചെയര്‍പേഴ്സന്‍ പ്രഫ. ജെസി ആൻറണി, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story